ന്യൂഡൽഹി: ഡിജിറ്റൽ മീഡിയ രംഗത്ത് ഒരു വർഷത്തിനുള്ളിൽ വിദേശ നിക്ഷേപം 26 ശതമാനമായി പരിമിതപ്പെടുത്താൻ നിർദേശിച്ച് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കി. 26 ശതമാനത്തിൽ താഴെയുള്ള ഡിജിറ്റൽ മീഡിയ ഗ്രൂപ്പുകൾ ഓഹരി അവകാശ രീതി സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും ഒരു മാസത്തിനകം കേന്ദ്ര സർക്കാറിന് സമർപ്പിക്കണം. ഡയറക്ടർമാർ, പ്രമോട്ടർമാർ, ഓഹരി ഉടമകൾ എന്നിവരുടെ വിശദാംശങ്ങളും നൽകണം. 26 ശതമാനത്തിൽ കൂടുതലുള്ളവരും ഈ വിവരങ്ങളെല്ലാം നൽകേണ്ടതുണ്ട്. അതിനൊപ്പം 2021 ഒക്ടോബർ 15നു മുമ്പ് വിദേശ നിക്ഷേപം 26 ശതമാനത്തിലേക്ക് ചുരുക്കാനാണ് നിർദേശം.
വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അമരീന്ദ്ര സിങ്ങാണ് ഉത്തരവിൽ ഒപ്പുവെച്ചിട്ടുള്ളത്. ഡയറക്ടർ ബോർഡ് അംഗങ്ങൾ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എന്നിവർ ഇന്ത്യൻ പൗരന്മാരായിരിക്കണം. വിദേശിയെ 60 ദിവസത്തിൽ കൂടുതൽ കരാർ, കൺസൾട്ടൻസി അടിസ്ഥാനത്തിൽ നിയമിക്കണമെങ്കിൽ രണ്ടു മാസം മുമ്പ് സുരക്ഷ അനുമതി വാങ്ങണം.
ഡിജിറ്റൽ മീഡിയ വഴി വാർത്തയും ആനുകാലിക വിവരങ്ങളും നൽകിവരുന്ന സ്ഥാപനങ്ങളുടെ വിദേശ നിക്ഷേപ പരിധി 26 ശതമാനമാക്കി കഴിഞ്ഞ വർഷമാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഇതിന് കേന്ദ്ര സർക്കാറിെൻറ അനുമതി ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.