തമിഴകത്ത് ദിനകരൻ പക്ഷം പിടിമുറുക്കുന്നു

ചെന്നൈ: എടപ്പാടി-ഒ.പി.എസ് വിഭാഗങ്ങളുടെ ലയനശേഷവും തമിഴ്നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്ക് തിരശ്ശീല വിഴുന്നില്ല. ഇന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച യോഗത്തിൽ 40 എം.എൽ.എ മാർ പങ്കെടുത്തില്ല. അസംതൃപ്തരായ എം.എൽ.എമാർ എടപ്പാടിയെ വിട്ട് ദിനകരന്‍റെ പക്ഷം ചേരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ആഴ്ച 19 എം.എൽ.എമാരുടെ ഭൂരിപക്ഷമുണ്ടെന്ന് പറഞ്ഞ ദിനകരൻ പക്ഷം തനിക്ക് 22 എം.എൽ.എമാരുടെ പിന്തുണ ഉണ്ടെന്നാണ് ഇപ്പോൾ അവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ദിനകരൻ പക്ഷത്തെ 19 എം.എൽ.എമാർ ഗവർണറെ കണ്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിശ്വാസമില്ലെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. 

ഞായറാഴ്ച ഡി.എം.കെയും മുഖ്യമന്ത്രി സഭയിൽ വിശ്വാസവോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതിനിടെ ഗുട്ക അഴിമതിയിൽ ഉൾപ്പെട്ട എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 15 മുതൽ 20 പേരെ അയോഗ്യരാക്കിയാൽ എടപ്പാടി മുഖ്യമന്ത്രി കസേര സുരക്ഷിതമാകുമെന്നാണ് സൂചന. 

Tags:    
News Summary - Fresh Threat to EPS Govt, 40 AIADMK MLAs Skip Party Meeting-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.