മണിപ്പൂരിൽ ബോംബിടാൻ ഹൈടെക് ഡ്രോണുകളും; മെയ്തേയ് ഭൂരിപക്ഷ മേഖലയിൽ ആക്രമണം, കൊല്ലപ്പെട്ടത് രണ്ടുപേർ

ഇംഫാൽ: മണിപ്പൂരിൽ ആക്രമണത്തിന് അത്യാധുനിക ഡ്രോണുകളും ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ. ഡ്രോണുകൾ ഉപയോഗിച്ച് ഗ്രാമങ്ങളിൽ ബോംബെറിയുകയാണ്. ഞായറാഴ്ച മെയ്തേയ് ഭൂരിപക്ഷ മേഖലയിലുണ്ടായ ബോംബേറിലും വെടിവെപ്പിലും രണ്ടുപേരാണ് കൊല്ലപ്പെട്ടത്.

ന​ങ്‌​ബാം സു​ർ​ബാ​ല ദേ​വി (31) എന്ന സ്ത്രീയും മറ്റൊരാളുമാണ് മെയ്തേയ് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്ബന്ദ് ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രണ്ടാമത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രോണുകളും ബോംബുകളും നിരവധി അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.


ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപ്രതീക്ഷിത ആക്രമണമുണ്ടാകുന്നത്. മണിപ്പൂർ റൈഫിൾസിലെയും ഇന്ത്യൻ റിസർവ് ബറ്റാലിയനിലെയും ഉദ്യോഗസ്ഥർ തിരിച്ചടിക്കുന്നത് വരെ ആക്രമണം തുടർന്നു.

തലയ്ക്ക് വെടിയേറ്റാണ് 31-കാരിയായ നഗാങ്‌ബാം സുർബാല എന്ന സ്ത്രീ കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.

കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ എ​ട്ടു​വ​യ​സ്സു​ള്ള മ​ക​ൾ​ക്കും മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്കു​ം പ​രി​ക്കേ​റ്റു. അക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രാദേശിക വാർത്താ ചാനലായ ഇംപാക്ട് ന്യൂസിലെ മാധ്യമപ്രവർത്തകൻ ഇലംഗ്ബാം മുഷുകിന് പരിക്കേറ്റു. ഗ്രാ​മ​വാ​സി​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​താ​യും മേ​ഖ​ല​യി​ൽ സേ​​ന​യെ വി​ന്യ​സി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഗോത്രവർഗക്കാരായ കുക്കി വിഭാഗക്കാരും മെയ്തേയ്കളും തമ്മിലുള്ള അവസാന വെടിവെപ്പ് നടന്നത്. കമ്മ്യൂണിറ്റിക്ക് പ്രത്യേക ഭരണം വേണമെന്ന് ആവശ്യപ്പെട്ട് കുക്കി വിഭാഗം ചില മലയോര ജില്ലകളിൽ റാലികൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് കൗട്രുക്, കടംഗ്ബന്ദ് ഗ്രാമങ്ങൾക്കു നേരെ ആക്രമണം ഉണ്ടായത്.

Tags:    
News Summary - Fresh violence in Manipur, 2 killed in gunfight, drone attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.