മദന്‍ ശര്‍മ്മ മഹാരാഷ്​ട്ര ഗവർണർ ഭഗത്​ സിങ്​ കോഷിയാരിയോടൊപ്പം     കടപ്പാട്​: ട്വിറ്റർ

'ഇപ്പോൾ മുതൽ ബി.ജെ.പിക്കും ആർ.എസ്​.എസിനുമൊപ്പം'- ശിവസേനക്കാർ ആക്രമിച്ച മുൻ നേവി ഉദ്യോഗസ്​ഥൻ

മുംബൈ: മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ പങ്കുവെച്ചതിന്​ ശിവസേന പ്രവർത്തകർ ക്രൂരമായി മർദിച്ച മുൻനേവി ഉദ്യോഗസ്ഥൻ മദന്‍ ശര്‍മ്മ ഇനി താൻ ബി.ജെ.പിക്കും ആർ.എസ്​.എസിനുമൊപ്പമാണെന്ന്​ പ്രഖ്യാപിച്ചു.

'ഇപ്പോൾ മുതൽ ഞാൻ ബി.ജെ.പിക്കും ആർ.എസ്​.എസിനുമൊപ്പമാണ്​. എന്നെ ആക്രമിച്ച വേളയിൽ തന്നെ ഞാൻ ബി.ജെ.പിക്കൊപ്പമാണെന്നായിരുന്നു അവരുടെ ആരോപണം. എന്നാൽ, ഇപ്പോൾ ഞാൻ ബി.ജെ.പിക്കും ആർ.എസ്​.എസിനുമൊപ്പമാ​െണന്ന്​ പ്രഖ്യാപിക്കുന്നു'- സംസ്​ഥാനത്ത്​ രാഷ്​ട്രപതി ഭരണം ഏർപെടുത്തണമെന്നാവശ്യപ്പെട്ട്​ ഗവർണർ ഭഗത്​ സിങ്​ കോഷിയാരിയെ കണ്ട ശേഷം അദ്ദേഹം പ്രതികരിച്ചു.

'സംഭവത്തെക്കുറിച്ച്​ ഗവർണറോട്​ വിശദീകരിച്ചു. എന്നെ ആക്രമിച്ച പ്രതികൾക്കെതിരെ ചാർത്തിയ കുറ്റങ്ങൾ അനുയോജ്യമല്ല. ശക്​തമായ നടപടിയെടുക്കുമെന്ന്​ ഉറപ്പ്​ ലഭിച്ചതാണ്​. സർക്കാർ പിരിച്ചുവിട്ട്​ മഹാരാഷ്​ട്രയിൽ രാഷ്​ട്രപതി ഭരണം ഏർപെടുത്തണമെന്ന്​ ഞാൻ ആവശ്യപ്പെട്ടു'-65 കാരൻ മാധ്യമങ്ങളോട്​ പറഞ്ഞു.

മദന്‍ ശര്‍മ്മയെ ശിവസേന പ്രവർത്തകർ കണ്ഡിവാലിയിലെ താമസസ്ഥലത്തെത്തി മർദിക്കുകയായിരുന്നു. ഇയാളുടെ പരാതിയിൽ പ്രാദേശിക നേതാവ് കമലേഷ് ശർമ്മയടക്കം ആറുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. സേനയുടെ ശാഖാ പ്രമുഖിലൊരാളാണ്​ മുംബൈ പൊലീസിന്‍റെ പിടിയിലായിരിന്നത്. ഇവർ ശനിയാഴ്​ച ജാമ്യം നേടി.

ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ റെസിഡൻഷ്യൽ സൊസൈറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചതിനാണ് മദന്‍ ശര്‍മ്മയെ സേനാപ്രവർത്തകർ ക്രൂരമായി മർദിച്ചത്. വാട്ട്​സ്​ ആപ്പ്​ സന്ദേശം അയച്ചതിന്​ പിന്നാലെ കമലേഷ് ശർമ്മ ഇയാളെ വിളിച്ച്​ താമസ സ്ഥലവും വിലാസവും ചോദിച്ചറിഞ്ഞു.

ശേഷം പ്രവർത്തകർ സംഘം ചേർന്ന്​ കണ്ഡിവാലിയിലുള്ള ലോഖണ്ഡ്വാല കോംപ്ലക്സിലെ മദൻ ശർമയുടെ താമസസ്ഥലത്തെത്ത​ി വിളിച്ചിറക്കി മർദിക്കുകയായിരുന്നു . വെള്ളിയാഴ്​ച രാവിലെ 11.30ഓടെ നടന്ന അക്രമ സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങും മഹാരാഷ്​ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസും സംഭവത്തെ അപലപിച്ച്​ രംഗത്തെത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.