കൊച്ചി: ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിക്കൊണ്ട് ഇന്ധനവില വർധന തുടരുന്നു. നാളെ പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടും. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 114.20, ഡീസലിന് 101.11 രൂപ എന്നിങ്ങനെയാകും.
തിരുവനന്തപുരത്ത് പെട്രോളിന് 116.33, ഡീസലിന് 103 രൂപ, കോഴിക്കോട്ട് പെട്രോളിന് 114. 50, ഡീസലിന് 101.42 രൂപ എന്നിങ്ങനെയുമാകും വില. കഴിഞ്ഞ രണ്ടാഴ്ചയിൽ പെട്രോളിന് ലിറ്ററിന് കൂടിയത് 10.02 രൂപയും ഡീസലിന് 9.68 രൂപയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് അടിക്കടി വിലവർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.