രാജ്യത്തെ ഇന്ധ വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെേട്രാളിന് 107.41 രൂപയും ഡീസലിന് 100.56 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 105.37 രൂപയും ഡീസലിന് 98.99 രൂപയും കോഴിക്കോട് പെട്രോളിന് 105.57 രൂപയും ഡീസലിന് 99.26 രുപയുമായി വർധിച്ചു.
ഇരുപത് ദിവസത്തനിടെ ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് വർധിച്ചത്.
ഇന്ധനവില വർധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണെങ്കിലും വില വർധന തടയാനുള്ള നീക്കമൊന്നും കേന്ദ്ര സർക്കാർ നടത്തിയിട്ടില്ല. മുൻകാലത്തെ ക്രൂഡോയിൽ വിലയുമായി താരതമ്യപ്പെടുത്തുേമ്പാൾ വിലവർധനയില്ലെന്നിരിക്കെ, സർക്കാർ ചുമത്തുന്ന അമിതനികുതികളാണ് ഇന്ധന വിലക്കയറ്റത്തിന് കാരണമെന്ന ആക്ഷേപം ശക്തമാണ്. ഇന്ധന വില വർധന നിത്യോപയോഗ സാധനങ്ങളുടെയടക്കമുള്ള വില വർധനക്ക് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.