ഇന്ത്യ ലോകത്തെ അഞ്ചാമത്​ സാമ്പത്തിക ശക്തിയെന്ന്​ ധനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. 2014 മുതൽ രാജ്യത്ത്​ 284 ബില്ല്യൺ ഡോളറി​​​െൻറ വിദേശ നിക്ഷേപമാണ്​ ഉണ്ടായത്​​. രാജ്യത്തി​​​െൻറ പൊതുകടം 52 ശതമാനത്തിൽ നിന്നും 48 ശതമാനമായി കുറഞ്ഞു. കിട്ടാക്കടത്തിൽ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

ജി.എസ്‌.ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം 40 കോടി കവിഞ്ഞു. ജി.എസ്.ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞു. രാജ്യത്ത്​ 60ലക്ഷം പുതിയ നികുതിദായകർ ഉണ്ടായതായും ധനമന്ത്രി ബജറ്റ്​ പ്രസംഗത്തിൽ പറഞ്ഞു.

Tags:    
News Summary - Fundamentals of economy strong - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.