ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അത്താഴവിരുന്നിൽ വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, ആദിത്യ ബിർള, സുനിൽ മിത്തൽ തുടങ്ങിയവർക്ക് ക്ഷണമുണ്ടെന്ന വാർത്തകളിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. വ്യവസായികളെ അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന അത്താഴ വിരുന്നിലേക്ക് ചില പ്രമുഖ വ്യവസായികളേയും ക്ഷണിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിരിക്കുന്നത്. വ്യവസായികളെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചുവെന്ന വാർത്ത വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
അംബാനിയും അദാനിയും ഉൾപ്പടെ 500ഓളം വ്യവസായികൾക്ക് അത്താഴ വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നൊയിരുന്നു റിപ്പോർട്ട്. എന്നാൽ, ഇതുസംബന്ധിച്ച വാർത്ത തെറ്റാണെന്നാണ് പി.ഐ.ബിയുടെ വിശദീകരണം. നേരത്തെ കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെ അത്താഴ വിരുന്നിലേക്ക് ക്ഷണിക്കാത്തത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.