സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

ജി20 ഉച്ചകോടി: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എത്തിച്ചേർന്നു

ന്യൂഡൽഹി: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ജി 20 യിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ നയിക്കാൻ ഇന്ത്യയിലെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇന്ന് രാവിലെയാണ് അദ്ദേഹം ഡൽഹിയിൽ വിമാനമിറങ്ങിയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാഷ്ട്രനേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇന്ത്യയിൽ തുടരുന്ന അദ്ദേഹം പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും സന്ദർശിക്കും.

ഉച്ചകോടിയിൽ ഉഭയകക്ഷി ബന്ധങ്ങളും പൊതുതാൽപ്പര്യമുള്ള കാര്യങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകളിൽ കിരീടാവകാശി പങ്കെടുക്കും. കൂടാതെ, സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ പ്രധാന യോഗവും അജണ്ടയിലുണ്ട്. ഇന്ത്യ-സൗദി വവ്യാപാര ബന്ധങ്ങൾ സന്ദർശനം കാരണം ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ. നേരത്തെ 2019 ഫെബ്രുവരിയിൽ കിരീടാവകാശി ഇന്ത്യ സന്ദർശിച്ചിരുന്നു.



Tags:    
News Summary - G20 Summit: Saudi Crown Prince Mohammed bin Salman has arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.