ഡ്രൈവിങ് ലൈസന്‍സ് മൂന്നിലൊന്നും വ്യാജം –മന്ത്രി ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സുകളില്‍ മൂന്നിലൊന്നും വ്യാജമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മന്ത്രിയെന്ന നിലയില്‍ ഇക്കാര്യം അംഗീകരിക്കേണ്ടി വരുന്നതില്‍ ലജ്ജിക്കുന്നുവെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ കുത്തനെ കൂട്ടേണ്ടതുണ്ട്. പുതിയ റോഡ് സുരക്ഷ നിയമം വൈകാതെ പാര്‍ലമെന്‍റില്‍ വെക്കും. അല്ലാത്ത കാലത്തോളം റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ജനങ്ങള്‍ കാര്യമായി എടുക്കില്ല. ഗതാഗത വകുപ്പ് കമ്പ്യൂട്ടര്‍വത്കരിക്കാനും സംവിധാനങ്ങള്‍ ആധുനികവത്കരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടാനും പിഴ ചുമത്താനും റോഡുകളില്‍ റഡാര്‍ സംവിധാനം ഉള്‍പ്പെടെ നടപ്പാക്കേണ്ടതുണ്ട്. റോഡപകടം പതിവാകുന്ന സ്ഥലങ്ങള്‍ കണ്ടത്തെി പരിഹാര നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ഗഡ്കരി തുടര്‍ന്നു.

Tags:    
News Summary - gadkari driving licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.