കഴിഞ്ഞ നൂറ്റാണ്ടിൽ ഗാന്ധിയും പട്ടേലും ഗുജറാത്തിന്‍റെ അഭിമാനമായി, ഇപ്പോൾ മോദി -രാജ്നാഥ് സിങ്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 20ാം നൂറ്റാണ്ടിൽ മഹാത്മാഗാന്ധിയും സർദാർ വല്ലഭായ് പട്ടേലും ഗുജറാത്തിന്‍റെ അഭിമാനത്തിന്‍റെയും സൽപേരിന്‍റേയും പ്രതീകങ്ങളായിരുന്നു. 21ാം നൂറ്റാണ്ടിൽ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് -രാജ്നാഥ് സിങ് പറഞ്ഞു. അഹമ്മദാബാദിൽ മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പ്രധാനമന്ത്രിക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് പ്രതിപക്ഷപാർട്ടികൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 'രാവണൻ' പ്രയോഗത്തെ രൂക്ഷമായി വിമർശിച്ച രാജ്നാഥ് സിങ് ഇത് വെളിവാക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന്‍റെ കാഴ്ചപ്പാടാണെന്നും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയെ അപമാനിച്ചവർക്ക് ഗുജറാത്തിലെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Gandhiji, Sardar Patel Gujarat's Pride In 20th Century, PM Modi In 21st: Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.