റിപ്പബ്ലിക് ദിനാഘോഷം; 'ബീറ്റിങ് റിട്രീറ്റ്' ചടങ്ങിൽനിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള 'ബീറ്റിങ് റിട്രീറ്റ്' ചടങ്ങിൽനിന്ന് മഹാത്മാ ഗാന്ധിയുടെ പ്രിയ ഗാനം ഒഴിവാക്കി. റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനമായി എല്ലാ വർഷവും ജനുവരി 29ന് ഡൽഹിയിലെ വിജയ് ചൗക്കിലാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടക്കുന്നത്. ഇതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഔദ്യോഗികമായി അവസാനിക്കും.

'എനിക്കൊപ്പം' (അബൈഡ്​ വിത്ത് മി) എന്ന് തുടങ്ങുന്ന ഗാനമാണ് ഒഴിവാക്കിയത്. 1950 മുതൽ അവതരിപ്പിച്ച് വരുന്നതാണ് സ്‌കോട്ടിഷ് ആംഗ്ലിക്കൻ സാഹിത്യകാരനായ ഹെൻട്രി ഫ്രാൻസിസ് ലൈറ്റ് എഴുതിയ ഈ ഗാനം. ഡൽഹി ഇന്ത്യാഗേറ്റിൽ അഞ്ചു പതിറ്റാണ്ടായി ധീര സൈനികരുടെ നിത്യ സ്മരണക്കായി ഉണ്ടായിരുന്ന കെടാജ്വാല (അമർ ജവാൻ ജ്യോതി) ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

400 മീറ്റർ അകലെ രണ്ടു വർഷം മുമ്പ് തുറന്ന ദേശീയ യുദ്ധ സ്മാരകത്തിലെ നിത്യജ്വാലയുമായി അമർ ജവാൻ ജ്യോതി സംയോജിപ്പിക്കുകയായിരുന്നു. മഹാത്മാ ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു അബിഡെ വിത്ത് മി ഗാനം. ട്യൂണുകളല്ലാതെ, ചടങ്ങിൽ ഉപയോഗിച്ചിരുന്ന ഒരേയൊരു ഗാനവും ഇതായിരുന്നു. ഗാനം ഒഴിവാക്കിയതിൽ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

Tags:    
News Summary - Gandhi's Favourite Hymn Dropped From Republic Day Beating Retreat Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.