അധോലോക കുറ്റവാളി സുരേഷ് പൂജാരി മഹാരാഷ്ട്ര എ.ടി.എസ് കസ്റ്റഡിയിൽ

മുംബൈ: ഫിലിപ്പീൻസ് ഇന്ത്യക്ക് കൈമാറിയ അധോലോക കുറ്റവാളി സുരേഷ് പൂജാരിയെ കസ്റ്റഡിയിൽവിട്ടു. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡിന് ഡിസംബർ 25 വരെയാണ് താനെ കോടതി പൂജാരിയെ കൈമാറിയത്.

ഒന്നര പതിറ്റാണ്ടായി മുംബൈ പൊലീസ് തേടുന്ന അധോലോക കുറ്റവാളി സുരേഷ് പൂജാരി 2015ൽ ഇന്‍റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനെ തുടർന്നാണ് ഫിലിപ്പീൻസിൽ അറസ്റ്റിലാകുന്നത്. സുരേഷ് പുരി, സതീഷ് പൈ തുടങ്ങിയ വ്യാജ പേരുകളിൽ വ്യാജ പാസ്പോർട്ടുകളിലാണ് ഇയാൾ വിദേശത്ത് കഴിഞ്ഞത്.

ആദ്യം ചോട്ടാ രാജനും പിന്നീട് രവി പൂജാരിക്കും ഒപ്പമായിരുന്ന സുരേഷ് 2011ൽ സ്വന്തമായി അധോലോക സംഘമുണ്ടാക്കി വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടിവരുകയായിരുന്നു. സുരേഷ് പൂജാരി സ്വന്തമായി സംഘമുണ്ടാക്കിയെങ്കിലും രവി പൂജാരിയുമായി ബന്ധം തുടർന്നിരുന്നു.

2013ൽ മുംബൈയിൽ തിരിച്ചെത്തിയ സുരേഷ് മൂന്നു ദിവസത്തിനകം വ്യാജ പാസ്പോർട്ടിൽ തിരിച്ചു പോകുകയായിരുന്നുവെന്നും പൊലിസ് പറയുന്നു.

Tags:    
News Summary - gangster Suresh Pujari to the custody of ATS till December 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.