ആ​ന്ധ്രപ്രദേശിൽ നാലര ലക്ഷം വിലവരുന്ന കഞ്ചാവ്​ പിടിച്ചെടുത്തു

വെസ്​റ്റ്​ഗോദാവരി: ആ​​​​​ന്ധ്രപ്രദേശിലെ വെസ്​റ്റ്​ ഗോദാവരി ജില്ലയിലെ നാരായണപുരത്തുനിന്ന്​ 98.5 കിലോഗ്രാം കഞ്ചാവ്​ പിടിച്ചെടുത്തു. ഇതിന്​ 4.7 ലക്ഷം വിലവരും.​

രണ്ടു പേർ അറസ്​റ്റിലായിട്ടുണ്ട്​. രാജസ്ഥാനിലെ ബിൽവാര ജില്ലക്കാരായ ജഗദീഷ്​ വൈഷ്​ണവ്​(32), ഓം പ്രകാശ്​ വൈഷ്ണവ് ​(25) എന്നിവരാണ്​ പിടിയിലായത്​.

തിങ്കളാഴ്​ച ചെബ്രോലു പൊലീസാണ്​ ഇവരെ പിടികൂടിയത്​. കഞ്ചാവ്​ കടത്താനുപയോഗിച്ച ഗുജറാത്ത്​ രജിസ്​ട്രേഷനിലുള്ള കാറും പിടിച്ചെടുത്തിട്ടുണ്ട്​. രഹസ്യ വിവരത്തെ തുടർന്ന്​ ദേശീയ പാതയിൽ കാത്തുനിന്ന്​ നടത്തിയ പരിശോധനയിലാണ്​ കഞ്ചാവ്​ പിടികൂടിയത്​.

പ്രതികളെ കോവിഡ്​ പരിശോധനക്ക്​ ശേഷം റിമാൻഡ്​ ചെയ്​തു. സംഭവത്തിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Ganja worth Rs 4.7 lakh seized in Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.