ന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളേക്കാൾ മഹത്തരമാണ് ഹോക്കിയിലെ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. 1983, 2007, 2011 വർഷങ്ങൾ ഇനി മറക്കാം. ഹോക്കിയിലെ വെങ്കല മെഡൽ ലോകകപ്പിനേക്കാൾ വലുതാണ്. ഹോക്കി ഇന്ത്യയുടെ അഭിമാനമാണെന്നായിരുന്നു ഗംഭീറിന്‍റെ ട്വീറ്റ്.
1983ലാണ് കപിൽ ദേവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2007ൽ മഹന്ദ്രേ സിങ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ട്വന്‍റി 20 ലോകകപ്പിലും ചാമ്പ്യൻമാരായി. 2011ൽ ഏകദിന ലോകകപ്പിൽ ഇന്ത്യ രണ്ടാം കിരീടവും സ്വന്തമാക്കി. ഈ വർഷങ്ങൾ പരാമർശിച്ചു കൊണ്ടായിരുന്നു ഗംഭീറിന്‍റെ ട്വീറ്റ്.
ഗംഭീറിന്‍റെ ട്വീറ്റ് പുറത്ത് വന്നതോടെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഹോക്കിയേയും ക്രിക്കറ്റിനേയും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു ഗംഭീറിന് ക്രിക്കറ്റ് ആരാധകരുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.