വാരാണസി: ഉത്തർപ്രദേശിൽ ഏഴാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോയെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. മാധ്യമങ്ങൾക്ക് മുന്നിൽ തിളങ്ങി നിൽക്കുന്നതിനാൽ റാലിയിലും റോഡ് ഷോയിലുമെല്ലാം വലിയ ആൾക്കൂട്ടങ്ങൾ കണ്ടേക്കും. എന്നാൽ അവരുടെ വോട്ട് ബി.ജെ.പിക്ക് കിട്ടാൻ പോകുന്നില്ല. ജനങ്ങൾ വെറും കാഴ്ചക്കാരായാണ് എത്തുന്നതെന്നും മായാവതി പറഞ്ഞു. വാരാണസിയിൽ പാർട്ടിയുടെ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
യു.പിയിലെ ഭൂരിപക്ഷം ബി.എസ്.പിക്കൊപ്പമാണ്. മോദി സർക്കാറിെൻറ നോട്ട് നിരോധനം ലക്ഷകണക്കിന് സാധാരണക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നോട്ട് നിരോധനത്തെ മറച്ചുവെച്ചാണ് മോദി വാഗ്ദാനങ്ങൾ നൽകുന്നതെന്നും മായാവതി വിമർശിച്ചു.
പുണ്യനദി ഗംഗ ശുചീകരണപരിപാടികളിലൂടെ വൃത്തിയാക്കുമെന്നാണ് മോദി വാരാണസിയിലെ ജനങ്ങൾക്ക് ഉറപ്പു നൽകിയത്. എന്നാൽ ഗംഗാ ശുചീകരണത്തിന് യാതൊന്നും ചെയ്തിട്ടില്ല. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി മോദി ജനങ്ങളെ വഞ്ചിക്കയാണുണ്ടായതെന്നും അദ്ദേഹത്തെ ഗംഗാമാതാവ് ശിക്ഷിക്കുമെന്നും മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.