ന്യൂഡൽഹി: ഗാസിയാബാദിൽ വയോധികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ രാഹുൽ ഗാന്ധിയും അസദുദ്ദീൻ ഉവൈസിയും മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി എം.എൽ.എയുടെ പരാതി. ലോനിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയായ നന്ദകിഷോർ ഗുജ്ജാറാണ് പൊലീസിൽ പരാതി നൽകിയത്. വയോധികനെ ആക്രമിക്കുന്നതിെൻറ വിഡിയോ പങ്കുവെച്ച് തെൻറ നിയമസഭ മണ്ഡലത്തിലെ മതസൗഹാർദം തകർക്കാൻ ഇരുവരും ശ്രമിക്കുന്നുവെന്നാണ് എം.എൽ.എയുടെ പരാതി.
സംഭവത്തെ വർഗീയവൽക്കരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. വയോധികൻ ആക്രമിക്കപ്പെട്ട സംഭവത്തെ ഹിന്ദു-മുസ്ലിം പ്രശ്നമായി ചിത്രീകരിച്ച് സമാധാനാന്തരീക്ഷം തകർക്കാനാണ് ഇരുവരുടേയും ശ്രമം. രണ്ട് മുസ്ലിം യുവാക്കളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. വയോധികൻ ആക്രമിക്കപ്പെടുന്നതിെൻറ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച് കലാപമുണ്ടാക്കാനാണ് ശ്രമമെന്നും എം.എൽ.എ ആരോപിക്കുന്നു. ബോളിവുഡ് നടി സ്വര ഭാസ്കറിനെതിരെയും എം.എൽ.എ പരാതി നൽകിയിട്ടുണ്ട്.
മുസ്ലിം വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗാസിയാബാദ് ജില്ല എസ്.എസ്.പി അമിത് പതാക് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പ്രതിചേർത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.