ആഗ്ര: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ അപ്പാർട്മെന്‍റിന്‍റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. ആഗ്രയിലെ താജ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗ്ല മേവാടിയിലെ അപ്പാർട്മെന്‍റിൽ താമസിക്കുന്ന ഋതിക സിങ് (30) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഋതികയുടെ ഭർത്താവ് ആകാശ് ഗൗതമിനെയും ഇയാളുടെ സുഹൃത്തുക്കളായ മറ്റു മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണ്. കൊലപാതകം, സംഘംചേർന്നുള്ള ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
2014ലാണ് ഗാസിയാബാദ് സ്വദേശിനിയായ ഋതിക, ഫിറോസാബാദ് സ്വദേശിയായ ആകാശ് ഗൗതമിനെ വിവാഹം കഴിക്കുന്നത്. 2018 മുതൽ ഭർത്താവ് ആകാശ് ഗൗതവുമായി അകന്നുകഴിയുന്ന ഋതിക സിങ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിപുൽ അഗർവാളിന്‍റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവിടെവെച്ച് വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് കൊലപാതകം. രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു സുഹൃത്തുക്കളുമായി എത്തിയ ആകാശ് ഗൗതം ഋതികയുമായും വിപുലുമായും തർക്കത്തിലേർപ്പെട്ടു.
തുടർന്ന് തന്നെ ശുചിമുറിയിൽ കെട്ടിയിട്ടശേഷം ഋതികയുടെ കൈകൾ ബന്ധിച്ച് ബാൽക്കണിയിൽനിന്ന് താഴേക്ക് എറിയുകയായിരുന്നുവെന്നാണ് വിപുൽ അഗർവാളിന്‍റെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.