ഗാസിയാബാദ്​ വിഡിയോ: ട്വിറ്റർ ഇന്ത്യ എം.ഡിയുടെ ഹരജിയിലെ വാദം ജൂലൈ അഞ്ചിലേക്ക് മാറ്റി

ബംഗളൂരു: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വയോധികനെ ആക്രമിച്ച സംഭവത്തിലെ ട്വീറ്റുകളുമായി ബന്ധപ്പെട്ട് കേസിൽ യു.പി െപാലീസിനെതിരെ ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി നൽകി ഹരജിയിലെ വാദം കർണാടക ഹൈകോടതി ജൂലൈ അഞ്ചിലേക്ക് മാറ്റി.

ചൊവ്വാഴ്ച ഹരജി പരിഗണിക്കുന്നതിനിടെ ഉത്തർ പ്രദേശ് പൊലീസിനുവേണ്ടി ഹാജരായ അഡ്വ. പി. പ്രസന്നകുമാർ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ജസ്റ്റിസ് ജി. നരേന്ദ്ര ഹരജി പരിഗണിക്കുന്നത് ജൂലൈ അഞ്ചിലേക്ക് നീട്ടിയത്.

ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ഗാസിയാബാദ് പൊലീസ് നൽകിയ നോട്ടീസിനെതിരെയാണ് മനീഷ് മഹേശ്വരി ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് ഹരജി തീർപ്പാക്കുന്നതുവരെ മനീഷ് മഹേശ്വരിക്കെതിരെ പൊലീസ് നടപടി സ്വീകരിക്കരുതെന്നും വീഡിയോ കോൺഫറൻസ് വഴി വിവരങ്ങൾ തേടികൊണ്ട് അന്വേഷണം തുടരാമെന്നും ജൂൺ 24ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു.

ഗാസിയാബാദിൽ അബ്​ദുൽ സമദ് എന്ന മുസ് ലിം വയോധികനെ ആക്രമിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ഷെയർ െചയ്യുകയും ചെയ്തതിെൻറ പേരിൽ നിരവധി മാധ്യമപ്രവർത്തകരുടെ പേരിലും കോൺഗ്രസ് നേതാക്കളുടെ പേരിലും ട്വിറ്ററിനെതിരെയും യു.പി. പൊലീസ് കേസെടുത്തിരുന്നു. ജയ്ശ്രീരാം, വന്ദേ മാതരം എന്ന് ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെട്ട് വയോധികനെ മർദ്ദിക്കുന്നതി​െൻറ വീഡിയോ ആണ് പ്രചരിച്ചത്.

Tags:    
News Summary - Ghaziabad Video : Karnataka High Court To Hear Twitter MD's Challenge Against UP Police Notice On July 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.