ബി.ജെ.പിയുമായി കൂട്ടുകൂടുന്നവരാണ്​ കത്തയച്ചതെന്ന്​ രാഹുൽ പറഞ്ഞിട്ടില്ല -ഗുലാം നബി ആസാദ്​

ന്യൂഡൽഹി: ബി.ജെ.പിയുമായി കൂട്ടുകൂടുന്നവരാണ് കോൺഗ്രസിൽ അഴിച്ചുപണി ആവശ്യ​െപ്പട്ട്​​ പാർട്ടി നേതൃത്വത്തിന്​ ക​െത്തഴുതിയതെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്ന്​ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഗുലാം നബി ആസാദ്​. ബി​.ജെ.പി കൂട്ടുകെട്ട്​ സംബന്ധിച്ച​ ആരോപണങ്ങൾ തെളിയിക്ക​െപ്പട്ടാൽ എല്ലാ സ്​ഥാനങ്ങളും ഒഴിഞ്ഞു നൽകാമെന്ന്​ ഗുലാം സബി ആസാദ്​ കോ​ൺഗ്രസ്​ പ്രവർത്തക സമിതി​ യോഗത്തിൽ പ്രഖ്യാപിച്ചതിന്​ ശേഷമാണ് പ്രതികരണം.

കത്തിൽ ഒപ്പുവെച്ച താനടക്കുമുള്ളവർ ബി.ജെ.പിയുമായി സഹകരിച്ച്​ പ്രവർത്തിക്കുകയാണെന്ന്​ ചില കോൺഗ്രസ്​ നേതാക്കൾ ആരോപിച്ചിരുന്നു. ബി.ജെ.പിയുമായി സഹകരിച്ചാണ്​ കത്തെഴുതിയതെന്ന പരാമർശം കോൺഗ്രസ്​ പ്രവർത്തക സമിതിക്ക്​ പുറത്തുള്ള ചിലർ നടത്തിയത്​ നിർഭാഗ്യകരമാണെന്നും ആസാദ്​ പറഞ്ഞു.

ഇത്തരത്തിൽ കോൺഗ്രസ്​ പ്രവർത്തക സമിതിക്ക്​ പുറത്തുള്ളവരുടെ അടിസ്​ഥാന രഹിതമായ പ്രസ്​താവനയെ തുടർന്നായിരുന്നു രാജി​െവക്കുമെന്നുള്ള പ്രതികരണം. ആരോപണം തെളിയിച്ചാൽ ഞാൻ രാജിവെക്കും. ഒരു ഘട്ടത്തിലും രാഹുൽ ഗാന്ധി തങ്ങൾ ബി.ജെ.പിയുമായി സഹകരിച്ചാണ്​ കത്തെഴുതിയതെന്ന്​ പറഞ്ഞിട്ടില്ല' ആസാദ്​ കൂട്ടിച്ചേർത്തു.   


Tags:    
News Summary - Ghulam Nabi Azad Rahul never said letter was sent at behest of BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.