ലഖ്നോ: പിതാവിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പൊലീസിന്‍റെ മർദനത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ മൻരാജ്പൂർ ഗ്രാമത്തിലാണ് സംഭവം. 21 കാരിയായ നിഷ യാദവ് എന്ന യുവതിയാണ് മരിച്ചത്.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്. സയ്യിദ് രാജ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഞായറാഴ്ചയാണ് നിഷയുടെ പിതാവ് കനയ്യ യാദവിനെ അന്വേഷിച്ച് വീട്ടിൽ പരിശോധനക്കായി പൊലീസ് എത്തിയത്. ഇതിനിടെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. യുവതിയുടെ മരണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസിനെ സമാജ്‌വാദി പാർട്ടി തോക്ക് പരിശീലിപ്പിച്ചു. പോലീസിനെതിരെ ആഞ്ഞടിച്ച് എസ്പി വക്താവ് അനുരാഗ് ഭഡോരിയ പറഞ്ഞു: "
യു.പിയിൽ യൂനിഫോം ധരിച്ച ഗുണ്ടകളാണ് ഭരിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി കുറ്റപ്പെടുത്തി. വീട്ടിൽ കയറി പൊലീസ് പെൺകുട്ടികളെ മർദിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്തത് ദയനീയമാണെന്നും എസ്.പി വക്താവ് അനുരാഗ് ഭഡോരിയ പറഞ്ഞു. യോഗിയുടെ പൊലീസിൽ നിന്ന് പെൺമക്കളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉത്തർപ്രദേശിലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.