അലഹബാദ്: ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത്ഷായുടെ വാഹന വ്യൂഹത്തിനു നേരെ കരിെങ്കാടി വീശിയ അലഹബാദ് സർവ്വകലാശാലയിലെ രണ്ട് വിദ്യാർഥിനികൾക്കു നേരെ പൊലീസ് അതിക്രമം. പെൺകുട്ടികളുടെ മുടിയിൽ പുരുഷ പൊലീസുകാരൻ പിടിച്ചു വലിക്കുകയും മർദിക്കുകയും ചെയ്തു. ഇൗ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരിെങ്കാടി വീശിയ മൂന്ന് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. നേഹ യാദവ്(25), രമ യാദവ്(24), കിഷൻ മൗര്യ എന്നിവരാണ് അറസ്റ്റിലായത്.
മൂവരേയും സ്ഥലത്തു നിന്ന് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. മൂവരും സമാജ്വാദി പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ സമാജ്വാദി ഛത്ര സഭ പ്രവർത്തകരാണ്. ഇവരെ അറസ്റ്റ് ചെയ്തു നീക്കുമ്പോൾ സ്ഥലത്ത് വനിത പൊലീസ് ഇല്ലായിരുന്നുവെന്നും പുരുഷ പൊലീസുകാർ വനിത പ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തതായും സമാജ്വാദി പാർട്ടി നേതാവ് റിച്ച സിങ് ആരോപിച്ചു.
നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ റാലികളിൽ കരിെങ്കാടി കാണിച്ച സംഭവത്തിനു ശേഷം യു.പിയിൽ റാലികളിൽ കരിെങ്കാടിയും കറുത്ത തൂവാലയും മറ്റ് കറുത്ത തുണികളും പൊലീസ് നിരോധിച്ചിരുന്നു.
വിഡിയോ കടപ്പാട് : ദി ടൈംസ് ഒാഫ് ഇന്ത്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.