ദിണ്ടിഗൽ: ഭാരത് ജോഡോ യാത്രക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട ഹിന്ദു മക്കൾ കക്ഷി നേതാവ് അറസ്റ്റിൽ. 'ഗോ ബാക് രാഹുൽ' പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അർജുൻ സമ്പത്തിനെ ദിണ്ടിഗൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാരത് ജോഡോ യാത്ര ഉദ്ഘാടനം നടക്കുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു എച്ച്.എം.കെ നേതാവിന്റെ പദ്ധതി. അർജുൻ സമ്പത്തിനെ പൊലീസ് കരുതൽ തടങ്കലിലാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദർശിക്കുന്ന വേളകളിൽ ചിലർ 'ഗോ ബാക് മോദി' എന്ന് വിളിച്ച് പ്രതിഷേധിക്കാറുണ്ടെന്നും ഇതിനുള്ള മറുപടിയാണ് രാഹുലിനെതിരായ പ്രതിഷേധമെന്നുമാണ് അർജുൻ പറയുന്നത്.
രാഹുലിനെ കരിങ്കൊടി കാട്ടുമെന്ന് പറഞ്ഞതോടെ ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് അർജുൻ സമ്പത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.