കശ്മീരി​ലേക്ക് പോകൂ, തീവ്രവാദികളുടെ വെടികൊണ്ടു മരിക്കാം -തമിഴ്നാട് ഗവർണറോട് ഡി.എം.കെ നേതാവ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെ, സർക്കാർ തയാറാക്കിയ പ്രസംഗമല്ല, ഗവർണർ ആർ.എൻ. രവി വായിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു. ബി.ആർ. അംബേദ്കർ അടക്കമുള്ള നേതാക്കളുടെ പേരാണ് ഒഴിവാക്കിയതെന്നും ആരോപണമുയർന്നിരുന്നു. അതിന്റെ പേരിൽ ഗവർണർക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കയാണ് ഡി.എം.കെ പ്രവർത്തകൻ. ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയില്ല എങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകാമെന്നും ഡി.എം.കെ പ്ലാറ്റ്ഫോം സ്പീക്കർ ശിവാജി കൃഷ്ണമൂർത്തി പറഞ്ഞു.

അതേസമയം, പാർട്ടി ഗവർണറെ ബഹുമാനിക്കുന്നുവെന്നും ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞ് ഡി.എം.കെ ശിവാജി കൃഷ്ണമൂർത്തിക്ക് പിന്തുണ നൽകിയില്ല. പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്.

ഡി.എം.കെക്ക് തീവ്രവാദ ബന്ധമുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.​''മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കീഴിലുള്ള പുതിയ സംസ്കാരമാണിതെന്നും ഒട്ടും ആശ്ചര്യം തോന്നുന്നില്ലെന്നുമായിരുന്നു ബി.ജെ.പി എം.പി ഖുശ്ബുവിന്റെ പരാമർശം.

കൃഷ്ണമൂർത്തിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി തമിഴ്നാട് വൈസ് പ്രസിഡന്റ് നാരായണൻ ത്രിപാഠി ആവശ്യപ്പെട്ടു.   

Tags:    
News Summary - Go to kashmir, will Send says DMK worker's threat to tamil nadu governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.