ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്ക് സുരക്ഷിതമായ രാജ്യത്തേക്ക് പോകാമെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. രാഷ്ട്രീയ മുസ്ലിം മഞ്ച് രക്ഷാബന്ധൻ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ.
അധികാരത്തിലിരുന്ന പത്ത് വർഷം അദ്ദേഹത്തിന് മുസ്ലിംകളുടെ സുരക്ഷയിൽ ആശങ്കയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം മതമൗലികവാദികളുടെ രീതിയിൽ സംസാരിക്കുന്നു. മുസ്ലിംകൾ പോലും അൻസാരിയുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്നും ഇന്ദ്രേഷ് പറഞ്ഞു. രാജ്യസഭ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷയില്ലെന്ന പരാമർശം അൻസാരി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.