പനാജി: ഗോവയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ കോൺഗ്രസിൽ വീണ്ടും രാജി. കർട്ടോറിം എം.എൽ.എ അലീക്സോ റെജിനാൾഡോ ലോറൻകോയാണ് എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചത്.
ഗോവയിലെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ അലീക്സോയുടെ പേരും ഉൾപ്പെട്ടിരുന്നു. അലീക്സോയുടെ രാജി ഇതോടെ കോൺഗ്രസിന് പുതിയ തലവേദനയാകും.
അലീക്സോ രാജിവെച്ചതോടെ ഗോവ നിയമസഭയിൽ കോൺഗ്രസിന്‍റെ എണ്ണം രണ്ടായി ചുരുങ്ങി. ദിഗംബർ കാമത്തും പ്രതാപ്സിങ് റാണെയുമാണ് കോൺഗ്രസ് എം.എൽ.എമാർ.
2017ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. എന്നാൽ, നിരവധി എം.എൽ.എമാർ ബി.ജെ.പിയിലേക്കും മറ്റു പാർട്ടികളിലേക്കും ചേക്കേറുകയും രാജിവെക്കുകയും ചെയ്തതോടെ നിയമസഭ സാമാജികരുടെ എണ്ണം രണ്ടായി ചുരുങ്ങി. ഡിസംബർ 16ന് കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. എട്ടുേപരുടെ പട്ടികയാണ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.