പനാജി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്നവർക്ക് അഞ്ചുദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ ഏർപ്പെടുത്തി ഗോവ. വിദ്യാർഥികൾക്കും ജോലി ആവശ്യങ്ങൾക്ക് എത്തുന്നവർക്കും നിരീക്ഷണം ബാധകമാകും.
ഞായറാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ കർഫ്യൂ സെപ്റ്റംബർ 20 വരെ നീട്ടി. തീരപ്രദേശത്ത് കാസിനോകളുടെ ഉൾപ്പെടെ പ്രവർത്തനങ്ങൾക്കും നിരോധനം നീട്ടി.
'കേരളത്തിൽനിന്ന് വരുന്ന എല്ലാ വിദ്യാർഥികൾക്കും ജീവനക്കാർക്കും അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീൻ നിർബന്ധം' -വിജ്ഞാപനത്തിൽ പറയുന്നു. വിദ്യാർഥികൾക്ക് ക്വാറന്‍റീൻ സൗകര്യങ്ങൾ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാരോ പ്രിൻസിപ്പൽമാരോ ഏർപ്പെടുത്തണമെന്നും പറയുന്നു.
ജീവനക്കാർക്ക് ബന്ധപ്പെട്ട ഓഫിസ് അധികൃതരോ കമ്പനികളോ സ്ഥാപനങ്ങേളാ ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്തണം. അഞ്ചുദിവസത്തെ ക്വാറന്‍റീന് ശേഷം ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
വിദ്യാർഥികളും ജീവനക്കാരും അല്ലാെത കേരളത്തിൽ നിന്നെത്തുന്നവർ ആർ.ടി.പി.സി.ആർ ഹാജരാക്കണം. കൂടാതെ അഞ്ചുദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയുകയും വേണം. അതേസമയം, അടിയന്തര സാഹചര്യങ്ങളുമായി ബന്ധെപ്പട്ട് ഗോവയിലെത്തുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ക്വാറന്‍റീനിൽ ഇളവ് ലഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
മേയ് ഒമ്പതിനാണ് ഗോവയിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയത്. പിന്നീട് അവ പലപ്പോഴായി നീട്ടുകയായിരുന്നു. സംസ്ഥാനത്തെ നിരവധി പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ കാസിനോകൾക്ക് ഉൾപ്പെടെ പ്രവർത്തനാനുമതി നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.