സൂറത്ത്: മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോദ്സെയുടെ നൂറാം ജന്മദിനം ആഘോഷിച്ച ആറു ഹിന്ദു മഹാസഭ പ്രവർത് തകരെ ഗുജറാത്തിൽ അറസ്റ്റ് ചെയ്തു. സൂറത്തിലെ സൂര്യമുഖി ഹനുമാൻ േക്ഷത്രപരിസരത്താണ് ഇവർ ഞായറാഴ്ച ഗോദ്സെയുടെ ജന്മദിനം ആഘോഷിച്ചതെന്ന് സൂറത്ത് പൊലീസ് കമീഷണർ സതീഷ് ശർമ പറഞ്ഞു. ഹിരൻ മഷ്റു, വല ഭർവദ്, വിരാൽ മൽവി, ഹിതേഷ് സോണർ, യോഗേഷ് പട്ടേൽ, മനീഷ് കലാൽ എന്നിവരാണ് അറസ്റ്റിലായത്.
ഹിന്ദു മഹാസഭ പ്രവർത്തകർ ഗോദ്സെയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് തെളിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിെൻറ വിഡിയോയും ചിത്രവുമെടുത്തിരുന്നു. ഗാന്ധിയെ വധിച്ച ഗോദ്സെയുടെ ജന്മദിനം ആഘോഷിച്ചതിലൂടെ സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ഇവർ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.