ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ ചരിത്രത്തിലാദ്യമായി എല്ലാ താളുകളിലും പ്രധാനമന്ത്രിയുടെ മാത്രം മുഴുപ്പേജ് ചിത്രവുമായി കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗിക കലണ്ടര്‍ പുറത്തിറക്കി. മോദിയുടെ ചിത്രത്തിന് പുറമെ അദ്ദേഹത്തിന്‍െറ മാത്രം ‘മഹദ്വചനങ്ങളും’ ഓരോ പേജിലുമുള്‍പ്പെടുത്തിയിട്ടുമുണ്ട്.
‘‘എന്‍െറ രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. മുന്നോട്ടുപോയ്കൊണ്ടിരിക്കുകയാണ്’’എന്ന പ്രമേയത്തിലിറക്കിയ കലണ്ടറിലാണ് 12 പേജുകളിലും മോദിയുടെ മുഴുനീള ചിത്രങ്ങളും അടിച്ചിരിക്കുന്നത്. ഓരോ പേജിലും പ്രധാനമന്ത്രിയുടെ ചെറിയൊരു ചിത്രം നല്‍കി സര്‍ക്കാര്‍ പദ്ധതികളുടെ ചിത്രവുമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കലണ്ടര്‍ ഇറക്കാറുള്ളത്. അതില്‍നിന്ന് വ്യത്യസ്തമായി ഓരോ പദ്ധതികള്‍ക്കായുള്ള താളുകളുടെയും കേന്ദ്ര സ്ഥാനത്ത് മോദിയെ നിര്‍ത്തിയുള്ള ചിത്രങ്ങളാണ് ഇത്തവണയുള്ളത്. ഓരോ മാസത്തിനുള്ള താളിലും മോദിയുടെ ഓരോ വചനങ്ങളും ചേര്‍ത്തിരിക്കുന്നു.
പുതിയ പത്രപരസ്യ നയത്തിന്‍െറ ഭാഗമായി സര്‍ക്കാര്‍ പത്രങ്ങളുടെ പരിശോധന നടത്തുമെന്ന് കലണ്ടര്‍ പുറത്തിറക്കിയ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. കടലാസുകളില്‍ മാത്രമുള്ള ചില പത്രങ്ങളെയും മാഗസിനുകളെയും കണ്ടത്തെുന്നതിനാണ് ഈ പരിശോധനയെന്നും നായിഡു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.