ന്യൂഡൽഹി: പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ ലാഭം സ്വകാര്യവത്കരിക്കുകയും നഷ്ടം ദേശസാത്കരിക്കുകയും ചെയ്യുകയാണെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.
'കേന്ദ്രസർക്കാർ ലാഭം സ്വകാര്യവത്കരിക്കുകയും നഷ്ടം ദേശസാത്കരിക്കുകയും ചെയ്യുന്നു. മോദിയുടെ ഉറ്റസുഹൃത്തുക്കൾക്ക് പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്നതോടെ രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ സാരമായി ബാധിക്കുന്നു. ഞാൻ ബാങ്ക് ജീവനക്കാർക്കൊപ്പം നിൽക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ മാർച്ച് 15, 16 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് പുരോഗമിക്കുകയാണ്. ബാങ്കിങ് മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. 10 ലക്ഷത്തോളം ബാങ്ക് തൊഴിലാളികളും ഓഫിസർമാരുമാണ് സമരത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.