സാനിറ്ററി പാഡിൽ സ്വർണം കടത്താൻ ശ്രമം; രണ്ട്​ സ്​ത്രീകൾ പിടിയിൽ

ചെന്നൈ: സാനിറ്ററി പാഡുകളിൽ പേസ്​റ്റ്​ രൂപത്തിൽ ഒരുകിലോയിലേറെ സ്വർണം ഒളിപ്പിച്ച്​ കടത്താൻ ശ്രമിച്ച രണ്ട്​ സ്​ത്രീകൾ അറസ്​റ്റിൽ. ചെന്നൈ ദൈവവാനി രാധാകൃഷ്​ണൻ, പുതുക്കോട്ട വസന്തി രാമസാമി എന്നിവരാണ്​ കോയമ്പത്തൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ 62.46 ലക്ഷം രൂപയുടെ സ്വർണവുമായി കസ്​റ്റംസ്​ പിടിയിലായത്​.

ഇവർ ധരിച്ച പാഡിൽ 1,195.6 ഗ്രാം സ്വർണമാണ്​ ഒളിപ്പിച്ചിരുന്നത്​. വ്യാഴാഴ്​ച പുലർച്ച ഷാർജയിൽനിന്ന്​ എയർ അറേബ്യ വിമാനത്തിലാണ്​ ഇവർ കോയമ്പത്തൂരിലെത്തിയത്​. ഇതേ വിമാനത്തിലെ മറ്റു മൂന്ന്​ യാത്രക്കാരിൽനിന്ന്​ 100 ഗ്രാം സ്വർണവും മദ്യവും വിദേശ ബ്രാൻഡ്​ സിഗരറ്റുകളും പിടികൂടി. ഇതിന്​ മൊത്തം 46 ലക്ഷം രൂപ വിലമതിപ്പുണ്ടെന്ന്​ കസ്​റ്റംസ്​ അധികൃതർ അറിയിച്ചു. കേസ്​ ഡി.ആർ.​െഎക്ക്​ കൈമാറി.

Tags:    
News Summary - gold smuggling in sanitary pad; Two women arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.