ന്യൂഡൽഹി: പതിറ്റാണ്ടുകൾ ആകാശവാണിയുടെ വാർത്താ അവതാരകനായി മലയാളികൾക്ക് സുപ രിചിതനായ എൻ. ഗോപിനാഥൻ നായരോട് അനാദരവ് കാട്ടി സംസ്ഥാന സർക്കാർ. ഡൽഹിയിലെ കേര ള ഹൗസിൽ മൃതദേഹം പൊതുദർശനത്തിനു വെക്കാൻ അധികൃതർ അനുമതി നിഷേധിച്ചു.
പ്രമുഖര ുടെ കാര്യത്തിൽ, ഡൽഹിയിലെ മലയാളി സമൂഹത്തിനും മറ്റു സുഹൃത്തുക്കൾക്കും ആദരമർപ്പിക്കാൻ പാകത്തിൽ പൊതുദർശനത്തിനു വെക്കാൻ കേരള ഹൗസ് കോൺഫറൻസ് ഹാളിൽ സൗകര്യം ചെയ്തുകൊടുക്കാറുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകരായ വി.കെ. മാധവൻകുട്ടി, ടി.വി.ആർ. ഷേണായ്, ജോർജ് വർഗീസ്, രാധാകൃഷ്ണൻ നായർ തുടങ്ങിയവരുടെ കാര്യത്തിൽ ഇൗ സൗകര്യം ചെയ്തുകൊടുത്തിരുന്നു.
പത്രങ്ങളും ചാനലുകളും ഇത്രയേറെ പ്രചാരം നേടുന്നതിനു മുമ്പുതന്നെ വാർത്തയുടെ ലോകത്ത് താരമായിരുന്ന മാധ്യമപ്രവർത്തകൻ ഗോപെൻറ മൃതദേഹം പൊതുദർശനത്തിനു വെക്കാൻ അനുമതി തേടി മുഖ്യമന്ത്രിയുടെ ഒാഫിസിൽവരെ സമ്മർദമുണ്ടായി. എന്നാൽ, കേരള ഹൗസിൽ പറ്റില്ല, അകലെയുള്ള ട്രാവൻകൂർ ഹൗസിൽ സൗകര്യം നൽകാമെന്നാണ് കേരള ഹൗസ് റെസിഡൻറ് കമീഷണർ ബന്ധപ്പെട്ടവരെ അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു, അപേക്ഷ കിട്ടിയില്ല തുടങ്ങി പരസ്പരവിരുദ്ധമായ ന്യായങ്ങളാണ് അധികൃതർ ഉന്നയിച്ചത്.
ട്രാവൻകൂർ ഹൗസാകട്ടെ, അറ്റകുറ്റപ്പണികൾക്കായി മിക്കവാറും അടച്ചിട്ടിരിക്കുകയാണ്. ഇതേതുടർന്ന് പൊതുദർശനം കിലോമീറ്ററുകൾ അകലെയുള്ള കാൽക്കാജിയിലെ വസതിയിലാക്കി. വൈകീട്ട് ലോധി റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു. സംസ്കാരച്ചടങ്ങിൽ കേരള ഹൗസ് അധികൃതർ പങ്കെടുത്തതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.