ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വിദ്വേഷ പ്രസംഗത്തിനെ തിരെ കേസ് നൽകിയ പത്രപ്രവർത്തകനെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ ഗോരഖ്പുർ കോട തി ഉത്തരവ്. 2007ൽ തെൻറ ലോക്സഭ മണ്ഡലമായ ഗോരഖ്പുരിൽ കലാപത്തിന് ആഹ്വാനം ചെയ്ത് വിദ്വേഷപ്രസംഗം നടത്തിയ യോഗിക്കെതിരെ പരാതി നൽകിയ പർവേസ് പർവാസിനെതിരെയാണ് ഉത്തരവ്. പ്രസംഗത്തിെൻറ വിഡിയോ സഹിതമാണ് പർവേസ് പരാതി നൽകിയിരുന്നത്.
എന്നാൽ, വിഡിയോയുടെ പകർപ്പ് പരിശോധിച്ച കേന്ദ്ര ഫോറൻസിക് ലബോറട്ടറി, അതിൽ കൃത്രിമത്വം നടത്തിയതായി റിപ്പോർട്ട് ചെയ്തു. കേസ് തള്ളിപ്പോവുകയും ചെയ്തു. ഇതോടെ, യോഗിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് ബി.ജെ.പി നേതാവ് വൈ.ഡി. സിങ് നൽകിയ ഹരജിയിലാണ് പർവേസിനെതിരെ എഫ്.െഎ.ആർ ചുമത്താൻ കോടതി ഉത്തരവിട്ടത്. എന്നാൽ, പർവേസിനെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിൽ ഒരു ബലാത്സംഗകേസിൽ രണ്ടാംപ്രതിയായി ജയിലിൽ കഴിയുകയാണ് പർവേസ്. ഇൗ കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപമുണ്ട്. പർവേസ് ബലാത്സംഗം നടത്തിയെന്ന് ആരും കേസ് നൽകിയിട്ടില്ലെന്ന് സംഭവം നടന്നതായി പൊലീസ് പറയുന്ന പ്രദേശത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ഇൗ കേസിെൻറ നടപടികൾ പുരോഗമിക്കവെയാണ് മറ്റൊരുകേസിൽകൂടി പർവേസ് പ്രതിചേർക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.