ഖൊരക്പൂർ: ഇന്ത്യൻ വ്യോമസേനയുടെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈവശപ്പെടുത്തിയ മുൻ പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഖൊരക്പൂരിലാണ് സംഭവം. വ്യോമസേന ഒാഫീസിലെ പാചകക്കാരനായിരുന്ന ബിഹാർ സ്വദേശി ശശികാന്ത് ഝാ ആണ് അറസ്റ്റിലായത്.
വ്യോമസേനാ യുദ്ധവിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന സമയവിവരങ്ങളുൾപ്പെടെയുള്ള രഹസ്യവിവരങ്ങളാണ് ഇയാൾ കൈവശപ്പെടുത്തിയത്.
ശശികാന്തിനെ ജൂലൈ അഞ്ചിന് വ്യോമസേന അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് പൊലീസിനു കൈമാറിയത്. ഭീകരവാദ വിരുദ്ധ സേന പോലുള്ള ഏജൻസിയും സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വ്യോമസേന സ്റ്റേഷൻ മാപ് ഉൾപ്പെടെ ചില രേഖകളും പൊലീസ് ശശികാന്തിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ സ്വകാര്യവാഹനങ്ങളിൽ ഡ്രൈവറായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങൾ ഒളിഞ്ഞുനിന്ന് കേട്ട് രഹസ്യവിവരങ്ങൾ കുറിച്ചുവെക്കുന്നതും ഇയാളുടെ രീതിയായിരുന്നെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.