ഗോർബച്ചേവ്, ഇന്ത്യയുമായി ബന്ധമുറപ്പിച്ച രാഷ്ട്രത്തലവൻ

ന്യൂഡൽഹി: സോവിയറ്റ് യൂനിയനും ഇന്ത്യയുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച രാഷ്ര്ടത്തലവനായിരുന്നു അന്തരിച്ച മിഖായേൽ ഗോർബച്ചേവ്. പ്രതിരോധ, സാമ്പത്തിക രംഗങ്ങളിൽ അന്നത്തെ സോവിയറ്റ് യൂനിയനുമായി ഇന്ത്യ ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചിരുന്നു. 1986ലും 88ലും അദ്ദേഹം ഇന്ത്യ സന്ദർശിച്ചു. പാകിസ്താൻ അമേരിക്കയുമായി അടുക്കുന്ന കാലത്താണ് ഗോർബച്ചേവ് ആദ്യ സന്ദർശനത്തിനെത്തിയത്. നൂറംഗ പ്രതിനിധിസംഘവും കൂടെയുണ്ടായിരുന്നു. ഉഭയകക്ഷി സഹകരണവും ആണവായുധ നിരായുധീകരണവും ചർച്ചയായി.

അധികാരമേറ്റ ശേഷം ആദ്യമായിട്ടായിരുന്നു ഗോർബച്ചേവ് ഒരു ഏഷ്യൻ രാജ്യത്ത് എത്തിയത്. സുഹൃത്തുക്കൾ വരുമ്പോൾ ഹൃദയം പ്രകാശിക്കുമെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഗോർബച്ചേവുമായുള്ള ബന്ധത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ വിദേശനയം സ്വീകരിക്കില്ലെന്ന ഗോർബച്ചേവിന്റെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് ഇന്ത്യ സ്വീകരിച്ചത്. ഭാര്യ റെയ്സക്കാപ്പമായിരുന്നു റഷ്യൻ നേതാവ് എത്തിയത്. 1988ൽ രണ്ടാം തവണ ഇന്ത്യ സന്ദർശിച്ചപ്പോൾ പഴയ ഡൽഹി പ്രഖ്യാപനം ഗോർബച്ചേവും രാജീവ് ഗാന്ധിയും വിലയിരുത്തി. പ്രതിരോധ, ബഹിരാകാശ ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും അന്ന് തീരുമാനിച്ചിരുന്നു. എപ്പോഴും പ്രസന്നവദനനായ നേതാവായിരുന്നു ഗോർബച്ചേവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി അനുസ്മരിച്ചു. രണ്ടു വട്ടം അദ്ദേഹവുമായി സംസാരിക്കാൻ അവസരം കിട്ടിയിരുന്നെന്നും തരൂർ പറഞ്ഞു.

Tags:    
News Summary - Gorbachev, the head of state who forged ties with India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.