2 ജി സ്​പെക്​ട്രം കേസ്​: സർക്കാർ അപ്പീൽ പോകണമെന്ന്​ സുബ്രഹ്​മണ്യൻ സ്വാമി

ന്യൂഡൽഹി: 2ജി സ്​പെക്​ട്രം അഴിമതിക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്​തരാക്കിയ കോടതിവിധിക്കെതി​രെ സർക്കാർ ഉടൻ അപ്പീൽ പോകണമെന്ന്​ ബി.ജെ.പി നേതാവ്​ സുബ്രഹ്​മണ്യൻ സ്വാമി. 

ഹൈകോടതിയിൽ അപ്പീൽ നൽകിക്കൊണ്ട്​ സർക്കാർ വിശ്വാസം തെളിയിക്കണമെന്നാണ്​ 2ജി അഴിമതി വെളിച്ചത്തു കൊണ്ട​ു വന്ന സുബ്രഹ്​മണ്യൻ സ്വാമി വിധി വന്നയുടൻ ട്വീറ്റ്​ ചെയ്​തത്​. 

അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ​മുൻ തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്​തയാക്കിയ കർണാടക ഹൈകോടതി വിധിക്കെതിരായി സുപ്രീം കോാടതി വിധി വന്നത്​ ഉദ്ധരിച്ചുകൊണ്ട്​ കോൺഗ്രസി​​െൻറ ആഘോഷം അപക്വമാണെന്നും സ്വാമി ട്വീറ്റ്​ ചെയ്​തു. 

Tags:    
News Summary - Government file an appeal against the acquittal Says Subramanian Swamy - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.