ന്യൂഡൽഹി: പ്രക്ഷോഭം തുടരുന്ന കർഷക സംഘടനകളെ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചർച്ച നടത്താമെന്ന നിർദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. നേരത്തെ അഞ്ച് തവണ നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
ചർച്ചക്ക് മുന്നോടിയായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽ മന്ത്രി പീയുഷ് ഗോയൽ എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നേരരത്തെ അമിത് ഷായുമായി നടത്തിയ ചർച്ചയിലും കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടാണ് കർഷകർ സ്വീകരിച്ചത്.
ചൊവ്വാഴ്ച ചർച്ചക്ക് തയാറാണെന്ന് പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകൾ കഴിഞ്ഞ ദിവസം കേന്ദ്രത്തെ അറിയിച്ചിരുന്നു. തുടർന്നാണ്, ബുധനാഴ്ച ചർച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.