ന്യൂഡൽഹി: വാക്സിൻ നിർമാതാക്കൾക്ക് നിയമനടപടികളിൽനിന്ന് സർക്കാർ സംരക്ഷണം നൽകണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ പൂനെവാലെ. നിർമാതാക്കൾക്ക്, പ്രത്യേകിച്ച് പകർച്ചവ്യാധി സമയത്ത് വാക്സിനുകൾക്കെതിരായ നിയമ നടപടികളിൽനിന്ന് സംരക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിൽ ഓക്സഫഡ് വാക്സിൻ സ്വീകരിച്ച ഒരാൾ തനിക്ക് ആുരാഗ്യ പ്രശ്നങ്ങളുണ്ടാെയന്ന ആരോപണവുമായി രംഗെത്തത്തിയതിന് പിന്നാലെയാണ് പൂനെവാലെയുടെ പ്രതികരണം. കമ്പനിയുടെ പേര് ഇത്തരത്തിൽ അന്യായമായി അപകീർത്തിപ്പെടുത്തുന്നതിനെതിരെ നിയമസുരക്ഷ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ വ്യവഹാരങ്ങൾക്കെതിരെയും വാക്സിൻ നിർമാതാക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. കോവാക്സും മറ്റു രാജ്യങ്ങളും ഇതുസംബന്ധിച്ച ചർച്ച ആരംഭിച്ചു. നിസാര ആരോപണങ്ങൾ ഉയരുേമ്പാൾ മാധ്യമങ്ങളിൽ വാർത്തകൾ വരുേമ്പാൾ തെറ്റിദ്ധരിക്കപ്പെടാം. അതിനാൽ കൃത്യമായ വാർത്തകൾ പുറത്തുവിടാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിൻ ആദ്യം നൽകേണ്ടവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. ആരോഗ്യ പ്രവർത്തകർക്കായിരിക്കും പ്രഥമ പരിഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.