20,000 കോടിയുടെ കേസ്​; വോഡഫോണിന്​ അനുകൂലമായ വിധിയെ എതിർക്കാൻ കേന്ദ്രം

ന്യൂഡൽഹി: വോഡഫോണിന്​ അനുകൂലമായി അന്താരാഷ്​ട്ര തർക്കപരിഹാര ട്രിബ്യൂണലിൽ നിന്നുള്ള വിധിക്കെതിരെ കേന്ദ്രസർക്കാർ . 20,000 കോടി നികുതിയടക്കണമെന്ന കേസിലാണ്​ ​ഹേഗിലെ ട്രിബ്യൂണലിൽ നിന്ന്​ വോഡഫോണിന്​ അനുകൂല വിധിയുണ്ടായത്​.

അന്താരാഷ്​ട്ര ട്രിബ്യൂണലി​െൻറ വിധിയെ സംബന്ധിച്ച്​ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട്​ കേന്ദ്രസർക്കാർ ഉപദേശം തേടിയിരുന്നു. തർക്കപരിഹാര കോടതിയുടെ വിധി ഒരു രാജ്യത്തെ പാർലമെൻറ്​ പാസാക്കിയ നിയമത്തിന്​ എതിരാവരുതെന്ന്​ തുഷാർ മേത്ത നിയമോപദേശം നൽകിയെന്നാണ്​ സൂചന.

വോഡഫോണിൽ നിന്ന്​ നികുതി കുടിശികയും പിഴയും ഈടാക്കുന്നതിനുള്ള കേന്ദ്രസർക്കാർ നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു തർക്കപരിഹാര ട്രിബ്യൂണലി​െൻറ ഉത്തരവ്​. കോടതി ചെലവായി കമ്പനിക്ക്​ 40 കോടി നൽകാനും ഉത്തരവിട്ടിരുന്നു. നികുതി കുടിശികയായി 12,000 കോടിയും പലിശയായി 7,900 കോടിയും നൽകാനായിരുന്നു കേന്ദ്രസർക്കാർ നിർദേശം.

2007ൽ ഹച്ചിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ്​ വോഡഫോണിന്​ നികുതി കുടിശിക വന്നത്​. ഏറ്റെടുക്കലിന്​ നികുതി നൽകണമെന്നായിരുന്നു കേന്ദ്രസർക്കാർ വാദം. തുടർന്ന്​ വോഡഫോൺ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. എന്നാൽ, ഇതിന്​ പിന്നാലെ വോഡഫോണിൽ നിന്ന്​ നികുതി ഈടാക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട്​ കേന്ദ്രസർക്കാർ നിയമം പാസാക്കുകയും നികുതിയും കുടിശികയും അടക്കണമെന്ന്​ കമ്പനിയോട്​ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെതിരെയാണ്​ വോഡഫോൺ അന്താരാഷ്​ട്ര തർക്ക പരിഹാര കോടതിയെ സമീപിച്ചത്​.

Tags:    
News Summary - Government To Challenge Vodafone's ₹ 20,000-Crore Tax Case Win: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.