ജമ്മുകശ്​മീരിനെ ചൈനയുടെ ഭാഗമാക്കി; ട്വിറ്ററിന്​ മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: മൈക്രോബ്ലോഗിങ്​ സൈറ്റായ ട്വിറ്ററിന്​ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ട്വിറ്ററി​െൻറ ലോക്കേഷൻ സർവീസിൽ ലേയെ ചൈനയുടെ ഭാഗമെന്ന്​ രേഖപ്പെടുത്തിയതാണ്​ സർക്കാറിനെ ചൊടിപ്പിച്ചത്​. ഇന്ത്യയുടെ വികാരങ്ങളെ ട്വിറ്റർ പരിഗണിക്കണമെന്ന്​ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഭൂപടത്തെ തെറ്റായി രേഖപ്പെടുത്തിയതിൽ പ്രതിഷേധമറിയിച്ച്​ ഐ.ടി സെക്രട്ടറി ട്വിറ്റർ സി.ഇ.ഒ ജാക്ക്​ ഡോർസേക്ക്​ കത്തയക്കുകയും ചെയ്​തിട്ടുണ്ട്​.

ദേശീയ സെക്യൂരിറ്റി അനലിസ്​റ്റ്​ നിതിൻ ഗോഖലെ ലേ എയർപോർട്ടിന്​ സമീപത്ത്​ നിന്നെടുത്ത വിഡിയോയാണ്​ വിവാദത്തിന്​ തുടക്കമിട്ടത്​. അദ്ദേഹത്തി​െൻറ വിഡിയോയിൽ ലേ ചൈനയിലെ സ്ഥലമെന്നാണ് ട്വിറ്റർ​ രേഖപ്പെടുത്തിയത്​. ഒബ്​സർവർ റിസേർച്ച്​ ഫൗണ്ടേഷൻ ചെയർമാൻ കഞ്ചൻ ഗുപ്​ത ഇത്​ കണ്ടെത്തിയതോടെയാണ്​ പുതിയ വിവാദത്തിന്​ തുടക്കമായത്

Tags:    
News Summary - Government Warns Twitter Over Location Settings Showing Leh In China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.