ന്യൂഡൽഹി: 10 മാസത്തിനിടെ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ പിരിക്കുന്നതിൽ 300 ശതമാനം വർധനയുണ്ടായതായി കേന്ദ്ര മന്ത്രി അനുരാഗ് ഠാകുർ ലോക് സഭയെ അറിയിച്ചു. 2014-15 വർഷത്തിൽ െപട്രോളിൻമേൽ 29,279 കോടി രൂപയും ഡീസലിൻമേൽ 42,881കോടി രൂപയുമാണ് നികുതി ഇനത്തിൽ നരേന്ദ്ര മോദി സർക്കാറിന് പിരിഞ്ഞു കിട്ടിയത്. ഈ സാമ്പത്തിക വർഷം പെട്രോൾ, ഡീസൽ നികുതിയിൽ 2.94 ലക്ഷം കോടി രൂപയായി ഇതു വർധിച്ചതായി ചോദ്യത്തിന് ഉത്തരമായി മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
പെട്രോൾ , ഡീസൽ ഇന്ധനത്തിന്മേലുള്ള നികുതി ഇനത്തിൽ 2014-15 വർഷം മൊത്തം കേന്ദ്ര സർക്കാറിന് ലഭിച്ചത് 74,158 കോടി രൂപയാണ്. ഇതാണ് മൂന്നു ലക്ഷം കോടിയോളമായി ഉയർന്നത്. പ്രകൃതി വാതകത്തിൻമേലുള്ള തീരുവ കൂടി ഉൾപ്പെടുന്നതാണിത്.
2014ൽ ഒരു ലിറ്റർ പെട്രോളിന് 9.48 രൂപയായിരുന്നു എക്സൈസ് തീരുവ. 2021ൽ ഇത് 32.90 രൂപയായി ഉയർന്നു. ഡീസലിന് 2014ൽ 3.56 രൂപയായിരുന്നു കേന്ദ്ര നികുതിയെങ്കിൽ ഇപ്പോൾ 31.80 രൂപയായി. ഒരു ലിറ്റർ പെട്രോളിന് 91.17 രൂപയാണ് ഡൽഹിയിലെ ഇപ്പോഴത്തെ വില. റീട്ടെയിൽ വിലയുടെ 36 ശതമാനം കേന്ദ്ര തീരുവയാണ്.
അന്താരാഷ്ട്ര തലത്തിൽ ഇന്ധന വില കുറഞ്ഞിട്ടും അതിെൻറ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കാiിക്കാൻ കാരണം എക്സൈസ് നികുതിയിലെ വർധനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.