ന്യൂഡൽഹി: െമഡിക്കൽ, ഡെൻറൽ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ അഖിലേന്ത്യ േക്വാട്ടയിൽ മറ്റു പിന്നാക്ക വിഭാഗങ്ങൾ(ഒ.ബി.സി)ക്ക് 27 ശതമാനവും മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ല്യൂ.എസ്)10 ശതമാനവും സംവരണം ഏർപ്പെടുത്തി. പുതിയ സംവരണ നയം 2021^ 22 അധ്യയന വർഷത്തെ എം.ബി.ബി.എസ്, എം.ഡി, എം.എസ്, ഡിപ്ലോമ, ബി.ഡി.എസ്, എം.ഡി.എസ് പ്രവേശനത്തിന് ബാധകമാക്കും. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് 5500 വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുന്ന സംവരണ ശീട്ട് ഇൗ ഘട്ടത്തിലിറക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർക്കാർ മെഡിക്കൽ കോളജുകളിലെ ബിരുദ കോഴ്സുകളുടെ 15 ശതമാനവും ബിരുദാനന്തര ബിരുദ കോഴ്സുകളുടെ 50 ശതമാനവുമാണ് അഖിലേന്ത്യാ േക്വാട്ട. 2007ൽ യു.പി.എ സർക്കാറിൽ മാനവ വിഭവശേഷി മന്ത്രിയായിരുന്ന അർജുൻ സിങ് കേന്ദ്ര സർക്കാറിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27 ശതമാനം ഒ.ബി.സി സംവരണം ഏർപ്പെടുത്തി നിയമം കൊണ്ടുവന്നിരുന്നു. തുടർന്ന് കേന്ദ്ര സർക്കാറിന് കീഴിലെ മെഡിക്കൽ കോളജുകളിലും ഇൗ സംവരണം അനുവദിച്ചുവെങ്കിലും സംസ്ഥാന മെഡിക്കൽ കോളജുകളിലെ െമഡിക്കൽ, ഡെൻറൽ കോഴ്സുകളിലെ അഖിലേന്ത്യാ േക്വാട്ടയിൽ ഒ.ബി.സി സംവരണം അനുവദിച്ചിരുന്നില്ല.
അഖിലേന്ത്യ േക്വാട്ടയിൽ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ആദ്യമായി സംവരണം വരുന്നതും 2007ലാണ്. പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടിക വർഗക്കാർക്ക് 7.5 ശതമാനവും ആ വിധിയിലൂടെ അഖിലേന്ത്യ േക്വാട്ടയിൽ ലഭിച്ചു. പുതിയ തീരുമാനത്തോടെ 1500 ഒ.ബി.സി വിദ്യാർഥികൾക്ക് എം.ബി.ബി.എസിനും 2500 ഒ.ബി.സി വിദ്യാർഥികൾക്ക് മെഡിക്കൽ പി.ജിക്കും പുതിയ സംവരണ നയത്തിെൻറ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.