ന്യൂഡല്‍ഹി: റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്ത ശമ്പളം ബോണസായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദീപാവലി-ദസറ ഉത്സവകാലത്തോടനുബന്ധിച്ചാണ് ബോണസ് നൽകുന്നത്. റെയില്‍വെയിലെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക.
കേന്ദ്ര മന്ത്രിസഭയാണ് ബോണസ് നല്‍കാനുള്ള റെയില്‍വേയുടെ നിര്‍ദേശം അംഗീകരിച്ചത്. രാജ്യത്തെ 11 ലക്ഷത്തില്‍ കൂടുതല്‍ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
റെയില്‍വേ മന്ത്രി അനുരാഗ് താക്കൂറാണ് ബോണസ് തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷവും സമാനമായ തുകയുടെ ബോണസ് റെയില്‍വെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. 2,081.68 കോടി രൂപയാണ് ബോണസ് നല്‍കാനായി ചിലവഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.