ന്യൂഡൽഹി: സൈന്യത്തിെൻറ ആയുധശേഷി വർധിപ്പിക്കാൻ 1,66,000 അത്യാധുനിക തോക്കുകൾ വാങ്ങുന്നു. 3,547 കോടി രൂപയുടെ തോക്കുകൾ വാങ്ങാനുള്ള പദ്ധതിക്ക് പ്രതിരോധ മന്ത്രി നിർമല സീതാരാമെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി.
അതിർത്തി മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് കരസേന ദീർഘനാളായി ആവശ്യപ്പെടുകയായിരുന്നു. സായുധ സേനകളുടെ 11 വർഷം പഴക്കമുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. പ്രഹരശേഷി കൂടിയ 72,400 അത്യാധുനിക റൈഫിളുകളും (അസോൾട്ട് റൈഫിൾ) 93,895 കാർബൈനുകളുമാണ് (ചെറുഓട്ടോമാറ്റിക് റൈഫിൾ) വാങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.