ന്യൂഡൽഹി: അതിർത്തിയിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ അവഗണിച്ചതിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ ഒറ്റുകൊടുത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിനു സമീപം ചൈന നടത്തുന്ന നിർമാണ വികസനപ്രവർത്തനങ്ങൾ അപകടകരമാണെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം യു.എസ് ഉന്നത സൈനിക ഉദ്യോഗസ്ഥൻ രംഗത്തെത്തിയിരുന്നു. ഭാവിയിൽ ആക്രമണം നടത്തുന്നതിനുള്ള അടിസ്ഥാന സംവിധാനങ്ങളാണ് ചൈന ഒരുക്കുന്നതെന്നും ഇതിനെ അവഗണിക്കുന്നതിലൂടെ സർക്കാർ ഇന്ത്യയെ ഒറ്റുകൊടുത്തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കിഴക്കൻ ലഡാക്കിലെ പ്രശ്നങ്ങൾ സൈനികതല ചർച്ചയിലൂടെ പരിഹരിക്കുന്നതിന് ചൈനയുടെ സഹകരണം ഉണ്ടാകണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കിഴക്കൻ ലഡാക്കിൽ ഉൾപ്പെടെ ചൈന നടത്തിയ നിർമാണപ്രവൃത്തികൾ ഇന്ത്യ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.