Uലഖ്നോ: യു.പിയിൽ ആറ് വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയതിന് ശേഷം ആടിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 50കാരനായ ഗജേന്ദ്ര സിങ്ങാണ് പിടിയിലായത്.
തനിക്ക് പരിചയമുള്ള വീട്ടിലെത്തിയാണ് ഗജേന്ദ്ര സിങ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്. വീട്ടിൽ പെൺകുട്ടി ഒറ്റക്കാണെന്ന് കണ്ട് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ശേഷം ആടിനെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
ഇയാൾ പെൺകുട്ടിയോട് സ്വകാര്യ ഭാഗങ്ങളിൽ തൊടാൻ ആവശ്യപ്പെടുന്നതിന്റേയും ചുംബിക്കാൻ പറയുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് വീട്ടിലുണ്ടായിരുന്ന ആടിനെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ഷരാൺപൂരിൽ നിന്നുള്ളയാളാണ് കുറ്റകൃത്യം നടത്തിയതെന്ന് അഹമാദ്ഗാർഹ് പൊലീസ് അറിയിച്ചു. ഷിക്കാർപൂർ ബ്ലോക്കിലെ അസിസ്റ്റന്റ് ഡെവലംപ്മെന്റ് ഓഫീസറായാണ് ഇയാൾ ജോലി ചെയ്തിരുന്നത്. വീടിനടുത്തുള്ള ഒരാൾ തന്നെയാണ് വിഡിയോ പകർത്തി പങ്കുവെച്ചതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.