വാക്​സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വെക്കുന്നത്​ ജാഗ്രത തുടരാൻ -കേന്ദ്രം

ന്യൂഡൽഹി: വാക്​സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുന്നതിൽ ന്യായീകരണവുമായി കേന്ദ്രം. ​വാക്​സിനേഷൻ പൂർത്തിയാക്കിയ ശേഷവും ഉചിതമായ പെരുമാറ്റവും ജാഗ്രതയും തുടരാനാണ്​ ചിത്രം വെക്കുന്നതെന്ന്​ കേന്ദ്രം വ്യക്തമാക്കി.

കോൺഗ്രസ്​ രാജ്യസഭ എം.പിയും മുൻ മാധ്യമ പ്രവർത്തകനുമായ കുമാർ കെത്​കറിന്‍റെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രി ഭാരതി പ്രവിൻ പവാറാണ്​ ചോദ്യത്തിന്​ മറുപടി നൽകിയത്​.

''ചിത്രം കൊടുത്തിരിക്കുന്നത്​ മഹാമാരിയുടെയും കോവിഡിന്‍റെ പരിണാമ സ്വഭാവത്തിന്‍റെയും പശ്ചാത്തലത്തിലാണ്​. അതുകൊണ്ടുകൊണ്ടുതന്നെ അനുയോജ്യമായ രീതിയിൽ പെരുമാറേണ്ടത്​ രോഗത്തെ ചെറുക്കുന്നതിന്​ ഏറ്റവും നിർണായക നടപടികളിലൊന്നാണ്​. വാക്​സിൻ എടുത്ത ശേഷവും അനുയോജ്യമായി പെരുമാറാനാണ് പ്രധാനമന്ത്രിയുടെ ചിത്രം ​െവച്ചിരിക്കുന്നത്​'' - പ്രവിൻ പവാർ പറഞ്ഞു.

വാക്​സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വെക്കുന്നതിരെ നേരത്തേ ചത്തീസ്​ഗഢ്​, ത്സാർഖണ്ഡ്​ സർക്കാറുകൾ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Govt explains why PM Modi’s picture is there on COVID vaccination certificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.