കാർഷിക നിയമങ്ങൾ തയാറാക്കിയത്​ കൂടിയാലോചിക്കാതെ, സർക്കാർ പുതിയ 'സ്ലേറ്റി'ൽനിന്ന്​ തുടങ്ങണം -ചിദംബരം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ വിദഗ്​ധരുമായി കൂടിയാലോചിക്കാതെയാണ്​ തയാറാക്കിയതെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവും കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. കേന്ദ്രസർക്കാർ 'പുതിയ സ്ലേറ്റി'ൽനിന്ന്​ എഴുതി തുടങ്ങാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 19ന്​ കർഷകരുമായി നടത്തുന്ന ചർച്ചക്ക്​ മുന്നോടിയായി കാർഷിക നിയമങ്ങളുടെ ഗുണ​ത്തെയും ദോഷത്തെയും കുറിച്ച്​ വിശദമായ റിപ്പോർട്ട്​ തയാറാക്കാൻ സംഘത്തെ കേന്ദ്രസർക്കാർ നിയോഗിച്ചതിന്​ ശേഷമാണ്​ ചിദംബരത്തിന്‍റെ പ്രതികരണം.

കാർഷിക നിയമങ്ങൾ മതിയായ കൂടിയാലോചനകൾ നടത്താതെയാണ്​ തയാറാക്കിയതെന്ന്​ തെളിയിക്കുന്നതാണ്​ വിവരാവകാശ രേഖകൾ. സത്യം എന്താണെന്നാൽ സർക്കാർ ആരുമായും കൂടിയാ​േലാചിച്ചിട്ടില്ല. പ്രത്യേകിച്ച്​, സംസ്​ഥാന സർക്കാറുകളുമായി പോലും ആലോചിച്ചിട്ടി​െല്ലന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ തങ്ങളുടെ തെറ്റുകൾ തിരുത്താൻ തയാറാകുകയും പുതിയ 'സ്ലേറ്റി'ൽ എഴുതാൻ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുമായി കേന്ദ്രം കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ പ്രതീക്ഷയില്ലായിരുന്നു​െവന്ന്​ ചിദംബരം മറ്റൊരു ട്വീറ്റിൽ കുറിച്ചിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറാകാത്തതിനാൽ തെറ്റ്​ സർക്കാറിന്‍റെ ഭാഗത്തുതന്നെയാ​െണന്നും ചിദംബരം കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. നിയമങ്ങൾ പിൻവലിക്കുന്നതു​വരെ സമരം തുടരുമെന്നാണ്​ കർഷകരുടെ നിലപാട്​.

കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്​, ഹരിയാന തുടങ്ങിയ സംസ്​ഥാനങ്ങളിലെ കർഷകരാണ്​ പ്രതിഷേധവുമായി ഡൽഹി അതിർത്തികളിൽ തമ്പടിച്ചിരിക്കുന്നത്​. നവംബർ 28ന്​ തുടങ്ങിയ സമരം നിയമങ്ങൾ പിൻവലിക്കുന്നത്​ വരെ തുടരുമെന്ന്​ സംഘടനകൾ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Govt Must Start on Clean State Chidambaram on Farm Law Impasse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.