ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ടു മണിക്കൂറിൽ താഴെയുള്ള ആഭ്യന്തര വിമാനയാത്രക്കിടെ ഭക്ഷണം വിതരണം ചെയ്യരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ നിർദേശം.
വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം ലോക്ഡൗൺ വേളയിൽ നിർത്തലാക്കിയ ആഭ്യന്തര സർവിസുകൾ പുനരാരംഭിച്ചപ്പോൾ ചില പ്രത്യേക സാഹചര്യങ്ങളിൽ വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ മന്ത്രാലയം എയർലൈനുകൾക്ക് അനുമതി നൽകിയിരുന്നു. അതിൽ മാറ്റം വരുത്തിയാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.
രണ്ടു മണിക്കൂറിൽ കൂടുതലുള്ള യാത്രയിൽ നേരത്തെ പാക്ക് ചെയ്ത ഭക്ഷണവും പാനീയങ്ങളും മാത്രമേ വിതരണം ചെയ്യൂ. ജീവനക്കാർ ഓരോ ഭക്ഷണം വിളമ്പുേമ്പാഴും പുതിയ കൈയുറ ധരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.