30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ ബോണസ്​; ഉടൻ വിതരണം ചെയ്യുമെന്ന്​ പ്രകാശ് ​ജാവ്​ദേക്കർ

ന്യൂഡൽഹി: 30 ലക്ഷം ജീവനക്കാർക്ക്​ ബോണസ്​ വിതരണം ചെയ്യുമെന്ന്​ കേന്ദ്രസർക്കാർ. ഇതിനായി 3,737 കോടി രൂപ മാറ്റിവെച്ചുവെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കർ അറിയിച്ചു. നോൺ ഗസ്​റ്റഡ്​ തസ്തികയിലുള്ള ജീവനക്കാർക്കാണ്​ ബോണസ്​ നൽകുക.

ബോണസ്​ നൽകുന്നതിലൂടെ രാജ്യത്തെ ഉപഭോഗം ഇനിയും വർധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ കേന്ദ്രമന്ത്രി പറഞ്ഞു. ഒറ്റത്തവണയായി നേരിട്ട്​ ബാങ്ക്​ അക്കൗണ്ടുകളിലേക്കാവും പണം നൽകുക. വിജയദശമിക്ക്​ മുമ്പ്​ പണം അക്കൗണ്ടുകളിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്​തമാക്കി.

ഒക്​ടോബർ 12ന്​ സമ്പദ്​വ്യവസ്ഥയുടെ ഉണർവിനായി ധനമന്ത്രി നിർമല സീതാരാമൻ 73,000 കോടിയുടെ രണ്ട്​ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എൽ.ടി.സി കാഷ്​ വൗച്ചറും ഉത്സവകാലത്തേക്കുള്ള പ്രത്യേക അഡ്വാൻസും പൊതുമേഖല ജീവനക്കാർക്ക്​ നൽകുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.